കൊടുവള്ളി :
“യുവത്വം സ്ത്രീ സുരക്ഷയ്ക്കും തുല്യ നീതിക്കുമൊപ്പം ” എന്ന പ്രമേയത്തിൽ നടക്കുന്ന ബൈത്തുൽ ഇസ്സ ആട്‌സ് & സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 216 സപ്തദിന ക്യാമ്പിന് കിഴക്കോത്ത് ന്യൂ എ.എം.എൽ.പി സ്കൂളിൽ തുടക്കമായി.കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ ഡോ.എം.കെ മുനീർ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൾ പ്രഫ : എൻ അബ്‌ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.എ സിദ്ധീഖ് ക്യാമ്പ് വിശദീകരണം നടത്തി സംസാരിച്ചു. ന്യൂ.എ.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ.പി സുബൈദ ടീച്ചർ , ബൈത്തുൽ ഇസ്സ കോളേജ് അക്കാഡമിക് ഡയറക്ടർ : Dr. സി.കെ അഹമ്മദ് , ബൈത്തുൽ ഇസ്സ കോളേജ് വൈസ് . പ്രിൻസിപ്പാൾ ഷമീർ.കെ , അനിൽ കുമാർ ശ്രീലകം , ഷമീർ എം.എം , വിപ്ലവ ദാസ് , അഹമ്മദ് കെ.കെ , ഖമറുൽ ഹകീം, സിദ്ദീഖ് മലബാറി എന്നിവർ സംസാരിച്ചു. ചടങ്ങിന് സ്വാഗത സംഘം ചെയർമാൻ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.കെ അബ്‌ദുറഹ്മാൻ സ്വാഗതവും വളണ്ടിയർ സെക്രട്ടറി വൈശാഖ് നന്ദിയും അറിയിച്ച് സംസാരിച്ചു.
ബൈത്തുൽ ഇസ്സ ആർട്‌സ് &സയൻസ് കോളേജ് എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കം

