കുടുംബശ്രീ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭയുടെ നാലാമത് കുടുംബശ്രീ ജനകീയ ഹോട്ടല്‍ നഗരസഭ വൈസ് ചെയര്മാന് അഡ്വ. കെ സത്യന് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നാഷനല്‍ ഹൈവേയില്‍ ബപ്പന് കാട് ജംഗ്ഷനിലാണ് ഹോട്ടല്‍ ആരംഭിച്ചത്. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.സി കവിത മുഖ്യാതിഥിയായി.
കൗണ്‍സിലര്‍മാരായ മനോജ് പയറ്റുവളപ്പില്‍, വി.പി ഇബ്രാഹിം കുട്ടി, നന്ദനന്‍ കെ.എം, വി. രമേശന്, എ. അസീസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇന്ദുലേഖ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍
പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 25 വരെ നീട്ടി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം ലഭിക്കും. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന്റെ ഒരു ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്സ് കഴിഞ്ഞവരായിരിക്കണം.
അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റെര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്റ്റൈപ്പന്റ്. അപ്പ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്- 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2021 എന്ന് എഴുതണം. അഭിമുഖത്തിന്റേയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.
തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്ത്മായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370225.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ ഒന്നിലെ ചായം പദ്ധതി പ്രകാരം അങ്കണവാടി നവീകരണത്തിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില് നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 27ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ ഫോം ലഭിക്കും. ഫോണ്‍: 0495 2702523.
ഫോട്ടോഗ്രാഫി മത്സരം: അപേക്ഷാ തീയതി നീട്ടി
ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്ലാസ്റ്റിക് മലിനീകരണം; ഹരിത ഉപഭോഗം എന്ന വിഷയത്തില്‍ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 22 വൈകീട്ട് അഞ്ച് മണി വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 18 x 12 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടെത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495-2370655.
അപേക്ഷ ക്ഷണിച്ചു
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഡിസംബര്‍ 31. വിലാസം – പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.
ഡിസ്ട്രിക്ട് ലെവല്‍ റിവ്യൂ കമ്മിറ്റി മീറ്റിംഗ്് 24 ന്
ഡിസ്ട്രിക്ട് ലെവല്‍ റിവ്യൂ കമ്മിറ്റി മീറ്റിംഗ്് ഡിസംബര്‍ 24 ന് രാവിലെ 10.30 മണിക്ക് മുതുലക്കുളം, മലബാര്‍ പാലസില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
സൗജന്യ സംരംഭകത്വ ശില്‍പ്പശാല
പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. പുതുതായി സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ടെക്, പോളിടെക്നിക്ക്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സി.ഡി.സി ഓഫീസില്‍ നേരിട്ട് ഹാജരായോ 0496-2615500 ഫോണില്‍ വിളിച്ചോ ഡിസംബര്‍ 27 വരെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ മാനേജര്‍ ആന്‍ഡ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഭാസുര രൂപികരണവും പരിശീലന പരിപാടിയും ഇന്ന്
ഗോത്ര വര്‍ഗ വനിതാ ഭക്ഷ്യഭദ്രത കുട്ടായ്മ – ഭാസുര രൂപീകരണവും പരിശീലന പരിപാടിയും ഇന്ന് (ഡിസം. 21) വിലങ്ങാട് പാരിഷ് ഹാളില്‍ രാവിലെ 10.30 നടക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനി കേന്ദ്രികരിച്ചാണ് പരിപാടി. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന സന്ദേശം ആദിവാസി ഗോത്ര വിഭാഗങ്ങളിലും പൊതുജനങ്ങളിലും എത്തിക്കുക എന്നതിന്റെ ഭാഗമായി ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ ബോധവല്‍ക്കരണത്തിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന് രൂപം നല്കിയിട്ടുള്ളതാണ് ഭാസുര.
ആര്‍സെറ്റി അഡൈ്വസറി കമ്മിറ്റി മീറ്റിംഗ് 22ന്
ജില്ലാ ലെവല്‍ ആര്‍സെറ്റി അഡൈ്വസറി കമ്മിറ്റി മീറ്റിംഗ് ഡിസംബര്‍ 22ന് രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
ഉപഭോക്തൃ തര്‍ക്ക പരിഹാര അദാലത്ത് ഡിസംബര്‍ 24 ന്
ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പ്രത്യേക അദാലത്ത് നടക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും അഭിഭാഷകരുടേയും സഹകരണത്തിലാണ് അദാലത്ത്. കാരന്തൂരിലെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ കോടതി ഹാളില്‍ രാവിലെ 10 മണിക്ക് അദാലത്ത് ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0495 2803455.
ഉന്ത് വണ്ടികള്‍ വിതരണം ചെയ്തു
നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ 2021- 22 പദ്ധതി പ്രകാരമുള്ള വാതില്‍പടി വ്യാപാരം ഉന്തുവണ്ടി വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് അഡ്വ. കെ. സത്യന് നിര്‍വഹിച്ചു. അവശ്യ വസ്തുക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടു പേര്‍ക്കാണ് വണ്ടി വിതരണം ചെയ്തത്. ചടങ്ങില്‍ നഗരസഭാ വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര ടിച്ചര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഇ.കെ. അജിത്ത്, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹി കുട്ടി, മനോജ് പയറ്റുവളപ്പില്‍, വി രമേശന് മാസ്റ്റര്‍, കെ.എം നന്ദനന്‍, വ്യവസായ വികസന ഓഫിസര്‍ സുധിഷ് കമാര്, നഗരസഭാ സുപ്രണ്ട് ബിജു പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഏകദിന ശില്പശാല 10 ന്
ഖാദി ഗ്രാമവ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം നിര്‍ണയിക്കുന്നതിനും മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 ന് രാവിലെ 11 മണിക്ക് എറണാകുളത്ത് ഏകദിന ശില്പശാല സംഘടിപ്പിക്കും.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഖാദിബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന് അധ്യക്ഷത വഹിക്കും. ഖാദി മേഖലയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശില്പശാലയില് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ secretary@kkvib.org ഇ മെയില്‍ അല്ലെങ്കില്‍ 9447729288 മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
പരിശോധന ക്യാമ്പ് 23ന്
കൊയിലാണ്ടി മത്സ്യഭവനുകീഴിലെ മത്സ്യബന്ധന യാനങ്ങളുടെ ഭൗതിക പരിശോധനയുമായി ബന്ധപ്പെട്ട് ഏകദിന ക്യാമ്പ് കൊയിലാണ്ടി ഹാര്‍ബറില്‍ ഡിസംബര്‍ 23ന് രാവിലെ 10 മുതല്‍ രണ്ട് വരെ നടത്തുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. യാന ഉടമസ്ഥര്‍ അനുബന്ധ രേഖകള്‍ സഹിതം യാനവുമായി ക്യാമ്പില്‍ ഹാജരാകണം. പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ഫോണ്‍: 0495 2414074.
ജില്ലാതല ശില്പശാല ഇന്ന്
ജില്ലയില്‍ ആരോഗ്യമേഖലയെ ട്രാന്‍സ്ജന്റര്‍ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലാതല ശില്പശാല സംഘടിപ്പിക്കുന്നു. ഇന്ന് (ഡിസം.21) രാവിലെ 10.30ന് കോഴിക്കോട് ഗവ.മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന പരിപാടി സബ് ജഡ്ജ് ഷൈജല്‍ എം.പി ഉദ്ഘാടനം ചെയ്യും.
ട്രാന്‍സ്ജന്റര്‍ വിഭാഗം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പൊതു സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദേശത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ട്രാന്സ്ജെന്റര് പ്രതിനിധിയായ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ നഗ്മ സുസ്മി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കും
