കുന്ദമംഗലം പന്തീർ പാടത്ത് വെച്ച് കഞ്ചാവുമായി ഒരാൾ പിടിയിൽ. കുന്ദമംഗലം എക്സൈസ് റേഞ്ച് പാര്‍ട്ടിയും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ 1.3 കിലോ കഞ്ചാവുമായി പിടിയിലായത് . കോഴിക്കോട് നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ രാജന് മകന് അജയ് രാജിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തും പാര്‍ട്ടിയും ചേര്ന്ന്അറസ്റ്റ് ചെയ്ത് ..പ്രതിയെ കുന്ദമംഗലം കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.. പ്രിവന്റീവ്ഒഫീസര് ഹരീഷ്.പി.കെ,മനോജ് കുമാര്‍,.വി സിവില്‍ എക്സൈസ് ഒഫീസര്‍മാരായ ജിനീഷ്.എ.എം ,അജിത്ത്.പി ,അര്ജുന് വൈശാഖ്.എസ്.ബി എക്സൈസ് ഡ്രൈവര്‍ കെ.ജെ.എഡിസണ് റെയ്ഡില്‍ പങ്കെടുത്തു.

