Entertainment News

തന്നെ അറിയിക്കാതെ ചിത്രത്തിൽ നിന്ന് നീക്കി; വിജയ് സേതുപതി ചിത്രത്തിനെതിരെ ഇളയരാജ

വിജയ് സേതുപതിയുടെ പുതിയ ചിത്രം കടൈസി വിവസായി എന്ന ചിത്രത്തിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. തന്നെ അറിയിക്കാതെ ചിത്രത്തിൽ നിന്ന് നീക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.

ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് സന്തോഷ് നാരായണനെ സംഗീത സംവിധാനം ഏല്‍പ്പിക്കുകയായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!