എയർടെലിന് പിന്നാലെ ടെലികോം താരിഫ് ഉയർത്തി വോഡാഫോൺ ഐഡിയയും (വി ഐ ).നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ നിരക്ക് വർധിപ്പിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന. 2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുന്നത്. നിലവില്‍ 79 രൂപയുള്ള പാക്കിന് വ്യാഴാഴ്ച മുതല്‍ 99 രൂപയാകും. 149 രൂപയുടെ പാക്കിന് 179 രൂപയും 1498 രൂപയുടെ വാര്‍ഷിക പാക്കേജിന് 1799 രൂപയും 2399 രൂപ പാക്കിന് 2899 രൂപയായും വര്‍ധിക്കും.
ഡാറ്റ ടോപ് അപ്പുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 48 രൂപയുണ്ടായിരുന്നതിന് 58 രൂപയും 98 രൂപയുണ്ടായിരുന്നതിന് 118 രൂപയും 251 രൂപയുടേതിന് 298 രൂപയും 351 രൂപയുടേതിന് 418 രൂപയുമായിരിക്കും ഇനി മുതല്‍.

