ടിനു പാപ്പച്ചനും ആന്റണി വര്ഗീസുംഒരുമിക്കുന്ന ഏറ്റവും പുതിയ ആക്ഷന്‍ ചിത്രം ‘അജഗജാന്തരം’ ഡിസംബര്‍ 23ന് തിയെറ്ററുകളില്‍ റിലീസ് ചെയ്യും. 2 വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടമായ പൂരവും ഉത്സവമേളവും ചിത്രത്തിലൂടെ തിയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കൊവിഡിന് മുന്‍പുള്ള തിയേറ്ററുകളിലെ ഉത്സവാവേശം തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ് അജഗജാന്തരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആക്ഷന്‍ സീക്വന്സുകള്ക്ക് വലിയ പ്രാധാന്യമുള്ള ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്.
അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിലെ ‘ഒള്ളുള്ളെരു’ എന്ന സൈട്രാന്‍സ് മിക്സ് ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

