Local News

കേരളാ അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ചെയർമാനായും KACA ജില്ലാ സെക്രട്ടറി എ സുരാജ് കൺവീനറായും എൻ പ്രമോദ് ട്രഷററായും 101 അംഗ സ്വാഗത സംഘം രൂപികരിച്ചു.

കുന്ദമംഗലം ബാർ അസോസിയേഷൻ ഹാളിൽ KACA ജില്ലാ പ്രസിഡണ്ട് ഒ ടി മുരളി ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി , ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡണ്ട് വി. അനിൽകുമാർ , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവോത്ത്, അഡ്വ: പി ചാത്തുക്കുട്ടി , അഡ്വ: എൻ പ്രേമരാജൻ , അഡ്വ: അരുൺ കളരിക്കൽ , അഡ്വ: കെ.എം തോമസ്, കോർപ്പറേഷൻ കൗൺസിലർ അഡ്വ: സിഎം ജംഷീർ, ബി.ജെ.പി ജില്ലാ സെൽ കോഡിനേറ്റർ തളത്തിൽചക്രായുധൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം മോഹൻദാസ് , STU പഞ്ചായത്ത് പ്രസിഡന്റ് കമറുദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് സുന്ദരൻ, KSTA മുൻ നേതാവ് ശശികുമാർ മാസ്റ്റർ, KACA സംസ്ഥാന സെക്രട്ടറി വി രവിന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി പ്രദീപൻ , സി ജയരാജൻ, മുൻ ട്രഷറർ വി.പി മോഹനൻ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എ. സുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ കെ.ആർ നന്ദി രേഖപ്പെടുത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!