ടയർ വർക്സ് അസോസിയേഷൻ കേരള 2022 വർഷത്തേക്കുള്ള ഡയറിയുടെ കോഴിക്കോട് ജില്ലാതല പ്രകാശനവും മെമ്പർഷിപ്പ് ക്യാമ്പയിനും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സംഘടനയുടെ സ്ഥാപക നേതാവ് പി സി ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സുരേഷ് കെ ആർ ഡയറിയുടെ പ്രകാശന കർമ്മം നിർവഹിച്ചു.സംഘടനയുടെ സംസ്ഥാന ട്രഷറർ ശ്രീ രാധാകൃഷ്ണൻ മുണ്ടൂർ ആദ്യ മെമ്പർഷിപ്പ് അഷ്റഫ് അലീസ് മാർക്കറ്റ് എന്നിവർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ആശംസകൾ നൽകികൊണ്ട് ഇബ്രാഹിം കൊടുങ്ങല്ലൂർ, ബാലകൃഷ്ണൻ നായർ, സുരാജ് കോട്ടത്തറ, അബ്ദുൾ നാസർ നാസ് എന്റർ പ്രൈസസ് ശിവദാസൻ കോഴിക്കോട്, എന്നിവർ സംസാരിച്ചു രമേഷ് കൃഷ്ണൻ വയനാട് സ്വാഗതവും അബ്ബാസ് പി പി നന്ദിയും പറഞ്ഞു.
ടയർ വർക്സ് അസോസിയേഷൻ കേരള; 2022 വർഷത്തേക്കുള്ള ഡയറിയുടെ ജില്ലാതല പ്രകാശനവും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു

