National News

മുഹമ്മദ് ഷമിയെ പിന്തുണച്ചു ; കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി;

ട്വന്റി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് വളരെ ദയനീയമായി പരാജയപ്പെട്ടിരുന്നു. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചേർത്ത് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നു. ഇതോടെ ഷമിക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി രംഗത്തെത്തി.
മതത്തിന്റെ പേരിൽ വേർതിരിവ് എന്ന ചിന്തപോലും തന്നിൽ ഉണ്ടായിട്ടില്ലെന്ന് കോഹ്‌ലി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് അവരുടെ അസ്വസ്ഥതകൾ തീർക്കുന്നത്. അങ്ങനെയുള്ളവർക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാൻ തയ്യാറല്ലെന്നും ക്യാപ്റ്റൻ വ്യക്തമാക്കിയിരുന്നു.

ഇപ്പോളിതാ ഷമിയെ പിന്തുണച്ചതിന്റെ പേരിൽ ബലാത്സംഗ ഭീഷണി. നേരിടുകയാണ് വിരാട് കോഹ്‌ലിയുടെ പത്ത് മാസം പ്രായമായ മകൾ . സമൂഹമാധ്യമങ്ങളിലൂടെയാണ് ബലാത്സംഗ ഭീഷണി ഉയർന്നത് . സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു. ഡൽഹി പൊലീസിന് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. ഈ ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!