കുന്ദമംഗലം പ്രദേശത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ലാല്‍ കുന്ദമംഗലത്തിന്റെ ഫോണ്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കുന്ദമംഗലം സി.ഐ യൂസുഫ് വാങ്ങി വെച്ചതില്‍ കുന്ദമംഗലം പ്രസ് ക്ലബ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ദിവസം പ്രദേശത്തെ പോലീസ് കാര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയതിനാണ് ഫോണ്‍ വാങ്ങിയത്. പിന്നീട് നല്‍കുകയും ചെയ്തു. പ്രതിഷേധയോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് ഹബീബ് കാരന്തൂര്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി ബഷീര്‍ പുതുക്കുടി, സുജിത്ത്, കോയ മാസ്റ്റര്‍, സിബഗത്തുള്ള, മുഹമ്മദ് മാസ്റ്റര്‍, കെ.എംഎ റഹ്‌മാന്‍, സര്‍വ്വദമനന്‍, ഫൈസല്‍ പി, നാസര്‍ കാരന്തൂര്‍ ,അബൂബക്കര്‍ കുന്ദമംഗലം തുടങ്ങിയവര്‍ സംസാരിച്ചു
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലേഖകന്റെ ഫോണ്‍ പിടിച്ചു വാങ്ങിയ പോലീസ് നടപടിയില്‍ പ്രതിഷേധം

