ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിൽ ഹെല്‍മെറ്റ് ധരിച്ച് അസാധാരണ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. സീലിങ് ഫാന്‍ പൊട്ടിവീണ് സഹപ്രവര്‍ത്തകയുടെ തലയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പ്രതിഷേധം.
പിന്നീട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം വിവിധ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിച്ചു.ഇത്തരം അപകടങ്ങള്‍ ആശുപത്രിയില്‍ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞെന്നും ഇതുവരെ ഇവയൊന്നും രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ ഗുരുതര പരിക്ക് ഉണ്ടാകാത്തതില്‍ സന്തോഷമുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാം. അപ്പോഴും അധികൃതര്‍ മൗനം പാലിക്കും. ഈ സാഹചര്യത്തിലാണ് തികച്ചും സമാധാനപരമായി ഇത്തരമൊരു സമരം സംഘടിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

