Local News

ലഹരികടത്ത്; കുന്ദമംഗലത്ത് പോലീസ് പരിശോധന; പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുന്ദമംഗലത്ത് ലഹരികടത്തെന്ന് സംശയം. വയനാട് റോഡിലെ സിന്ധു തീയേറ്ററിന് സമീപത്ത് വെച്ചാണ് സംശയാസ്പദമായി സ്വിഫ്റ്റ് കാറിൽ എത്തിയവരെ പോലീസ് പരിശോധിക്കുന്നത്. കുന്ദമംഗലം സി ഐ യൂസഫിന്റെ നേതൃത്വത്തിൽ എസ് ഐ അഷറഫ് അടങ്ങുന്ന സംഘമാണ് രഹസ്യവിവരത്തെ തുടർന്ന് ഇവരെ അതിസാഹസികമായി പിടികൂടിയത്.പോലീസ് വാഹനം കുറുകെ നിർത്തി നാടകീയമായാണ് ഇവരെ കുടുക്കിയത്. രാവിലെ 6 മണി മുതൽ തന്നെ പോലീസ് ഇവർക്കായി വലവിരിച്ചിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധയിടങ്ങളിൽ പോലീസ് പിക്കറ്റുകളും തയ്യാറാക്കിയിരുന്നു. നിലവിൽ വാഹനം പരിശോധിച്ച് വരികയാണ് വണ്ടിയിൽ നിന്നും പുകയില ഉത്പന്നങ്ങൽ ലഭിച്ചിട്ടുണ്ട്.വയനാട് സ്വദേശികളെയാണ് പിടികൂടിയത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!