സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രമാണ് ഫ്രീഡം ഫൈറ്റ് . ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ജിയോ ബേബി, ജോജു ജോര്‍ജ് എന്നിവരും പോസ്റ്റര്‍ പങ്കുവച്ചു.
ഒരു ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിൽ കുഞ്ഞില മാസില്ലാമണി, ജിയോ ബേബി, അഖില്‍ അനില്‍ കുമാര്‍, ജിതിന് ഐസക് തേമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ജോജു ജോര്‍ജ്, റോഷനി, രജിഷ വിജയന്, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കമ്പനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്.
ജോമോന് ജേക്കബ്, ഡിജോ അഗസ്റ്റി, സജിന്‍ എസ് രാജ്, വിഷ്ണു രാജന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇത്തവണ സംസ്ഥാന അവാര്‍ഡില്‍ മൂന്ന് പുരസ്കാരങ്ങളാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സ്വന്തമാക്കിയത്. മികച്ച സിനിമ, മികച്ച തിരക്കഥാകൃത്ത്, മികച്ച ശബ്ദരൂപകല്പ്പന എന്നീ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച തിരക്കഥാകൃത്തായി സംവിധായകന് ജിയോ ബേബി തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

