Local News

കുന്ദമംഗലത്ത് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്;ജനങ്ങൾക്ക് ദോഷമുണ്ടാക്കുന്ന പ്രവർത്തിയല്ലെന്ന് അധികൃതർ

കുന്ദമംഗലം അങ്ങാടിക്ക് അടുത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് മാലിന്യ ശേഖരണ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് അധികാരികളുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. ഇത്തരം കേന്ദ്രങ്ങൾ ജനവാസം കുറഞ്ഞ സ്ഥലത്ത് വരേണ്ടതിന് പകരം സ്കൂൾ ,മത സ്ഥാപനങ്ങൾ ,പോലീസ് സ്റ്റേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളും വീടുകളും നിറഞ്ഞ സ്ഥലത്ത് വരുന്നത് തികച്ചും ജനങ്ങൾക്ക് ഉപദ്രകമായി മാറുമെന്നതാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. അത് കൊണ്ട് എത്രയും പെട്ടെന്ന് മറ്റൊരു സ്ഥലം കണ്ടെത്തി ഈ മാലിന്യ സംഭരണ കേന്ദ്രം അവിടെക്ക് സ്ഥാപിക്കാൻ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിക്കണം എന്ന് സമരസമിതി ആവശ്യപ്പെട്ടു.ചെയർമാൻ അറിയിൽ മൊയ്തീൻ ഹാജി ,കൺവീനർ ഷിജു മുപ്രമ്മൽ ,ബ്ളോക്ക് മെമ്പർ അരിയിൽ അലവി ,ഐ.മുഹമ്മത് കോയ ,രമേശൻ, പി ,രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

അതേസമയം ഈ മാലിന്യ ശേഖരണ കേന്ദ്രത്തിൽ കടലാസ് പ്ലാസ്റ്റിക്ക് തുടങ്ങിയ അജൈവ മാലിന്യങ്ങൾ മാത്രമെ നിക്ഷേപിക്കുവെന്നും ജനങ്ങൾക്ക് ദോഷമുണ്ടാക്കുന്ന യാതൊരു പ്രവർത്തിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ ജനശബ്ദത്തോട് പ്രതികരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!