National News

അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ തയ്യാറായില്ല, ആറുവയസുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

ആസ്സാമിൽ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് ആറുവയസുകാരിയെ കൊലപ്പെടുത്തി.ആണ്‍കുട്ടികളുടെ കൂടെ ഇരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പെണ്‍കുട്ടി തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. 11 വയസ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെയും ഒരാളുടെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കല്ല് കൊണ്ട് ഇടിച്ചാണ് പ്രതികള്‍ കൊന്നത്. കൂടെ ഇരുന്ന് അശ്ലീലദൃശ്യങ്ങള്‍ കാണാന്‍ പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ ക്ഷണിച്ചു. ഇത് നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. നാഗോണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത് . ക്വാറിയിലെ ടോയ്ലെറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് നേരെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

അന്വേഷണത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. സംഭവം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിനാണ് കുട്ടികളില്‍ ഒരാളുടെ അച്ഛനെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ അശ്ലീല ദൃശ്യങ്ങള്‍ സ്ഥിരമായി കണ്ടിരുന്നതായും പെണ്‍കുട്ടിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതായും പൊലീസ് പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!