നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ മണവാലി ഗോപിയെ ഭാര്യ സുമതി കഴുത്തറുത്ത് കൊന്നു.
ഇന്ന് രാവിലെയാണ് ഒറ്റമുറി വീട്ടിലെ കിടക്കയോട് ചേർന്ന് നിലത്ത് മരിച്ചു കിടക്കുന്ന നിലയിൽ ഗോപിയെ അയൽവാസികളും ബന്ധുക്കളും കണ്ടത്. സമീപത്ത് തന്നെ അബോധാവസ്ഥയിൽ സുമതിയും കിടപ്പുണ്ടായിരുന്നു. ഇരുവരേയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി മരണപ്പെട്ടിരുന്നു. സുമതിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് തുടർന്ന് വീട്ടിലെത്തി വീണ്ടും പരിശോധന തുടരുന്നതിനിടെ ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് സുമതി ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു.
15 വർഷമായി കിടപ്പുരോഗിയായ ഭർത്താവിൻ്റെ ദുരിതജീവിതം കണ്ടു നിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തിനാൽ താൻ തന്നെ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സുമതി ഡോക്ടർക്ക് മൊഴി നൽകിയത്.