കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു.എക്സൈസ് ഡ്രൈവർ പാറക്കണ്ടിയിൽ സുധീഷ് (48) ആണ് മരിച്ചത്.കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടയിലാണ് കടന്നൽ കുത്തേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.കോഴിക്കോട് എക്‌സൈസ് ജോയിന്റ് കമീഷണർ ഓഫീസിലെ ഡ്രൈവർ ആണ് .
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇദ്ദേഹത്തിന് കടന്നൽ കുത്തേൽക്കുന്നത്. പറമ്പിലെ ജോലിക്കിടയിൽ കൂടെയുണ്ടായിരുന്ന പണിക്കാരന് കടന്നൽ കുത്തേൽക്കുകയൂം തുടർന്ന് ഇയാൾ രക്ഷിക്കാൻ ശ്രമിക്കവെയായിരുന്നു കടന്നലുകളുടെ കൂട്ട ആക്രമണം ഉണ്ടായത് തുടർന്ന് വീടിന്റെ മുറ്റത്ത് തളർന്ന് വീണ ഇദ്ദേഹത്തെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. .വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് അന്ത്യം
ഭാര്യ രജിത മകൾ ആര്യ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ

