Local News

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു;കുപ്രസിദ്ധ കുറ്റവാളി അറബി അസീസ് അറസ്റ്റിൽ

കാപ്പാ നിയമം ലംഘിച്ച് കൽപ്പകഞ്ചേരിയിൽ പ്രവേശിച്ചതിനെ തുടർന്ന് കുപ്രസിദ്ധ കുറ്റവാളി അറബി അസീസിനെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ നിരവധി കേസുകൾ മുക്കം, കുന്ദമംഗലം, താമരശ്ശേരി സ്റ്റേഷനുകളിൽ കേസ് ഉണ്ട്.
കാരന്തൂരിൽ മധ്യവയസ്‌കയെ പറ്റിച്ച് പണം കവർന്നതടക്കമുള്ള കേസാണ് ഇയാൾക്കെതിരെ കുന്ദമംഗലം സ്റ്റേഷനിലുള്ളത്. ഡയാലിസിസ് ചെയ്യാനായി പോകുന്നതിനിടെയാണ് പരിചയം നടിച്ച് കാരന്തൂർ സ്വദേശി ആയിഷയുടെ പണം ഇയാൾ കവർന്നത്.
എ ടി എം കാർഡ് വർക്ക് ആവുന്നില്ലെന്ന് പറഞ്ഞ ഇയാൾ ഇവരോട് പണം കടം ചോദിക്കുകയായിരുന്നു എന്നാൽ തന്റെ കൈവശം പണമില്ലെന്നും ചികിത്സക്കായി വെച്ച തുക വീട്ടിൽ ഉണ്ടെന്നും ഈ സ്ത്രീ പറഞ്ഞു ആ പണം കടം ചോദിക്കുകയും തിരികെ വീട്ടിലേക്ക് പോയി ഇവർ ആ പണം നൽകുകയുമായിരുന്നു.എന്നാൽ ഇത് വരെ പണം തിരിച്ച് നൽകുകയോ ഇവർ നൽകിയ നമ്പറിൽ തിരിച്ച് വിളിച്ചപ്പോൾ ഫോൺ എടുക്കുകയോ ചെയ്തിട്ടില്ല .തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ ഇയാൾ പിടിയിലാകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!