Local News

സംരക്ഷണം നൽകുന്നത് ബാധ്യതയാകുമ്പോൾ

കുന്ദമംഗലം മൃഗാശുപത്രിയിൽ പരിക്ക് പറ്റി ചികിത്സക്കായി എത്തിച്ച നായ പൊതുശല്യമാകുന്നു. നാല് മാസം മുൻപാണ് പരിക്കേറ്റ അവശനിലയിലായ നായയെ ഇവിടെ ചികിത്സക്കായി എത്തിച്ചത്. പലപ്പോഴായി ചികിത്സക്കെത്തിക്കുന്ന ഇത്തരം തെരുവ് നായകളെ ചകിത്സകഴിഞ്ഞാൽ കൊണ്ട് വിട്ടവരോ മറ്റാളുകളോ തിരിച്ച് കൊണ്ട് പോകുന്നില്ല .. കഴിഞ്ഞ നാല് മാസത്തോളമായി ഈ മൃഗാശുപത്രി പരിസരത്ത് നിൽക്കുന്ന ഈ നായ ആളുകൾക്ക് മേൽ കുരച്ച് ചാടുകയും ശല്യം ചെയുകയും ചെയ്യുന്നുണ്ട് ഇത് കാരണം തൊട്ടടുത്ത ലൈവ് സ്റ്റോക്ക്‌ അസിസ്റ്റന്റിനെ വീട്ടിൽ ഇതിനെ കെട്ടിയിടുകയാണ് പതിവ് മാത്രമല്ല കുന്ദമംഗലത്ത് നിന്നും ചികിത്സക്കയെത്തിച്ച മറ്റൊരു നായയും ഇവിടെയുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ വെറ്റിനറി ഹോസ്പിറ്റലുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ല .എന്നിരുന്നാലും പ്രാഥമിക ചികിത്സ നൽകുകയും മരുന്ന് വെക്കലും എല്ലാം നടക്കുന്നു.സാമൂഹ്യ മേഖലകളിൽ നിരവധി ചെറുപ്പക്കാർ ഇത്തരം മിണ്ടാപ്രാണികൾക്ക് തുണയായുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരം എന്നോണമുള്ള സംവിധാനം ഓരോ പഞ്ചായത്തിന് കീഴിലും വേണ്ടതാണ്.ഷെൽട്ടർ ഹോം പോലുള്ളവ സ്ഥാപിക്കുകയും ഇത്തരം അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകൾക്ക് ഭക്ഷണം എത്തിക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കേണ്ടതും അത്യാവിശ്യമായി

കൊണ്ടിരിക്കുന്നതാണ്.ഇവയോട് കരുണ കാണിക്കുന്ന വളരെ ചുരുക്കം ചില ആളുകൾ വീട്ടിൽ നിന്നും കൊണ്ട് വന്ന എല്ലാം ഭക്ഷണം നൽകുന്നുണ്ട് അത് പരിസര വാസികൾ എതിർക്കാറുമുണ്ട്. ഇത് അങ്ങനെയാകുമ്പോൾ ഇവർക്ക് ഭക്ഷണം നല്കുവാനോ മറ്റോ ഉള്ള താല്പര്യം പിന്നോട്ട് വരുന്നു.
വെറ്റിനറി ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിക്കുന്ന നായകളെ തിരിച്ച് കൊണ്ടുപോകുകയെങ്കിലും ചെയ്യണം എന്ന അഭിപ്രായമാണ് കുന്ദമംഗലം മൃഗാശുപത്രിയിലെ സീനിയർ ഡോക്ടർ ആയ ഗീതയ്ക്കുള്ളത് കാരണം മറ്റ് ചികിത്സക്കായി എത്തുന്ന മൃഗങ്ങൾക്ക് നേരെ ഇവ ആക്രണം അഴിച്ച് വിടുന്നത് പലപ്പോഴായി ബുദ്ധിമുട്ടായി മാറുന്നുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!