National News

കേരളത്തിൽ മാർക്ക് ജിഹാദ്,വിവാദ പരാമർശവുമായി ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ

വിവാദ പരാമർശവുമായി ഡൽഹി സർവകലാശാല പ്രൊഫസർ.കേ​ര​ള​ത്തി​ല്‍ ലൗ ​ജി​ഹാ​ദ് ഉ​ള്ള​തു​പോ​ലെ മാ​ര്‍​ക്ക് ജി​ഹാ​ദു​മു​ണ്ടെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശമാണ് രാ​കേ​ഷ് കു​മാ​ര്‍ പാ​ണ്ഡെ​ നടത്തിയത്.

ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാർ പാണ്ഡെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മലയാളി വിദ്യാർത്ഥികെതിരെ വിവാദ പരാമർശം നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളെ കൈപ്പിടിയിലൊതുക്കാൻ ഇടതുപക്ഷ കേന്ദ്രമായ കേരളത്തിൽ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നുും മാർക് ജിഹാദാണ് നടത്തുന്നതെന്നും ഇദ്ദേഹം സമൂ​ഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളേജിലെ ഫിസിക്സ് പ്രൊഫസറാണ് രാകേഷ് കുമാർ പാണ്ഡെ
കൂ​ടു​ത​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ത്ത​വ​ണ ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് അ​സ്വാ​ഭാ​വി​ക​മാ​ണ്. ഇത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കേ​ര​ള​ത്തി​ല്‍ ലൗ ​ജി​ഹാ​ദ് ഉ​ള്ള​തു​പോ​ലെ മാ​ര്‍​ക്ക് ജി​ഹാ​ദു​മു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി സം​ഘ​ടി​ത​മാ​യി നീ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ൽ ന​ട​ക്കു​ന്ന​തെ​ന്നും പാ​ണ്ഡെ ആ​രോ​പി​ക്കു​ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!