ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിൽ അമ്മ പൊള്ളൽ ഏൽപിച്ചുവെന്ന് പരാതി. കുന്ദമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മകന്റെ തുടയിൽ ഗ്യാസ് സ്റ്റൗവില്‍ നിന്നും സ്പൂണ്‍ ചൂടാക്കി വച്ച് പൊള്ളിച്ചത്. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു മാതാവിന്റെ ക്രൂരമായ ശിക്ഷ. കുട്ടിയുടെ അമ്മാവന് ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. മുൻപും മാതാവ് കുട്ടിയെ മര്‍ദിച്ചിരുന്നതായി പൊലീസ് പറയുന്നു.ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് പോലീസ് അറിയിച്ചു
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ ശ്രദ്ധിച്ചില്ല;പിലാശ്ശേരിയിൽ മൂന്നാം ക്ലാസുകാരനെ അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചു

