National News

ഭക്ഷ്യദാതാക്കളെ വണ്ടികയറ്റിക്കൊന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് പ്രിയങ്ക ഗാന്ധി;എഫ്‌ഐആര്‍ ഇല്ലാതെ 28 മണിക്കൂര്‍ കസ്റ്റഡിയില്‍

ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യ ശരങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതെന്ത് എന്നാണ് പ്രിയങ്കയുടെ ചോദ്യം. വാഹനം ഇടിച്ച് കയറ്റുന്നതിന്റെ തിങ്കളാഴ്ച പുറത്ത് വന്ന പുതിയ വീഡിയോ സഹിതം പ്രധാന മന്ത്രിയെ ടാഗ് ചെയ്താണ് പ്രയങ്കയുടെ ട്വീറ്റ്.

‘28 മണിക്കൂറായി അങ്ങയുടെ പൊലീസ് എന്നെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നു. കര്‍ഷകരെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ഇപ്പോഴും പുറത്ത്. എന്തുകൊണ്ട്? എഫ്ഐആര്‍ ഇല്ലാതെയാണ് കസ്റ്റഡി’– പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതിനിടെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിരാഹാര സമരം ആരംഭിച്ചു. സീതാപുരിലെ ഹര്‍ഗാവിലെ ഗെസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ പാര്‍പ്പിച്ചിരിക്കുന്നത്. മന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നു രാജ്യവ്യാപക പ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!