National News

അസം- പൊലീസ് സംഘർഷം; കൊല്ലപ്പെട്ടവരിലൊരാൾ ആധാർ കാർഡ് വാങ്ങാൻ പോയ 12 വയസ്സുകാരൻ

അസമില്‍ കുടിയൊഴിപ്പിക്കല്‍ നടപടികളെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ 12 വയസുകാരനും. പോസ്റ്റ് ഓഫീസില്‍ ആധാര്‍ കാര്‍ഡ് വാങ്ങുന്നതിനായി പോയി മടങ്ങവേ ഷെയ്ക് ഫരീദാണ് നെഞ്ചിന്റെ വലത് ഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ദാരംഗ് ജില്ലയില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടപടി നടന്ന സ്ഥലത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് ഫരീദിന്റെ വീട്. നാല് മക്കളില്‍ ഇളയവനായ ഫരീദ്, തന്റെ ആദ്യത്തെ തിരച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു ബ്രഹ്മപുത്ര തീരത്ത് പൊലീസ് കുടിയൊഴിപ്പല്‍ നടപടിയുമായെത്തിയത്. ഇതിനെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഫരീദിനെ കൂടാതെ മൈനുള്‍ ഫഖ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. പൊലീസുകാര്‍ ഉള്‍പ്പടെ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വെടിയേറ്റ് വീണയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും, നെഞ്ചില്‍ ചാടി ചവിട്ടുകയും ചെയ്യുന്ന ഫോട്ടോഗ്രാഫറുടെ വീഡിയോ പുറത്ത് വന്നിരുന്നു. പൊലീസ് നോക്കിനില്‍ക്കുമ്പോഴായിരുന്നു ഇയാളുടെ ക്രൂരത. സംഭവം വിവാദമായതോടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!