Local News

വിദേശ വനിതയിൽ നിന്ന് പിടികൂടിയത് 25 കോടി രൂപ വില വരുന്ന ഹെറോയിൻ;കരിപ്പൂരിൽ വൻ ലഹരിവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസാണ് പിടികൂടിയത്.വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണ് വിദേശ വനിതയുടെ പക്കൽ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ നയ്‌റോബിയിൽ നിന്നുള്ള ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയ യുവതിയുടെ ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. നിലവിൽ വിദേശ വനിത ഡി.ആർ.ഐയുടെ കാസ്റ്റഡിയിലാണുള്ളത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!