കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നടപടിക്കെതിരെ കുന്ദമംഗലം നിയോജക മണ്ഡലം യുഡിഎഫ് കമ്മറ്റി കുന്ദമംഗലം സിവിൽ സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. പി മൊയ്തീൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ യു.സി രാമൻ, മുമ്പ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഖാലിദ് കിളി മുണ്ട. എൻ.പി ഹംസ, ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം, ദിനേഷ് പെരുമണ്ണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി എംപി കേളുക്കുട്ടി, ഒ ഉസൈൻ, സിവി ഷംജിത്ത് എൻപി ഹംസ മാസ്റ്റർ, ജയലക്ഷ്മി പ്രസംഗിച്ചു.
യുഡിഎഫ് കമ്മറ്റി കുന്ദമംഗലം സിവിൽ സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

