National News

എങ്ങും പോകില്ല ;കനയ്യ കുമാർ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സി.പി.ഐ

സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ പ്രസിഡന്റുമായ കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ.പ്രചരണം അസംബന്ധമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ കനയ്യ എങ്ങും പോകില്ലെന്നും സി.പി.ഐക്കൊപ്പം തന്നെ നില്‍ക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി. രാജ പറഞ്ഞു.

‘പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് കനയ്യ കുമാര്‍. അദ്ദേഹം കഴിഞ്ഞ രണ്ട് ദിവസങ്ങളായി പാര്‍ട്ടി ഓഫീസായ അജോയ് ഭവനിലുണ്ട്. തന്നെ മോശമായി ചിത്രീകരിക്കാനാണ് ഈ അഭ്യൂഹങ്ങള്‍ പരത്തുന്നതെന്നാണ് കനയ്യ പറയുന്നത്. ഇതൊക്കെ വെറും അപവാദ പ്രചരണം മാത്രമാണ്. ഞാന്‍ അതിനെ അപലപിക്കുന്നു,’ ഡി. രാജ പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവിനെ പോയികണ്ടു എന്നതിനര്‍ത്ഥം അദ്ദേഹം പാര്‍ട്ടി വിടുന്നു എന്നല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാജ പറഞ്ഞത്.

എന്നാല്‍ കനയ്യ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പാര്‍ട്ടിയുമായി കനയ്യ കുമാര്‍ ചര്‍ച്ചകള്‍ നടത്തിയെന്ന് ചില കോണ്‍ഗ്രസ് നേതാക്കളും സ്ഥിരീകരിക്കുന്നു.

ന്യൂഡൽഹിയിലെ സി.പി.ഐ ആസ്ഥാനമായ അജോയ് ഭവനിൽ വെച്ചായിരുന്നു ഡി രാജ-കനയ്യ കുമാര്‍ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ജിഗ്നേഷ് മേവാനിയോടൊപ്പം കനയ്യകുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!