National News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍;വിപുലമായ ആഘോഷങ്ങളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. വിപുലമായ ആഘോഷ പരിപാടികളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. ആഘോഷം ഒക്ടോബര്‍ 7 വരെ തുടരും. സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് പരിപാടികൾ.ഇതിനായി പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബിജെപി ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്.

നേരത്തെ, ഒറ്റ ദിവസത്തില്‍ ഒരു കോടിയിലധികം വാക്‌സിനുകള്‍ രാജ്യം നല്‍കിയിട്ടുണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ റെക്കോഡ് നമ്പര്‍ കോവിഡ് വാക്‌സിനുകള്‍ നല്‍കിയ ദിവസമായി ഇന്നത്തെ ദിവസത്തെ രേഖപ്പെടുത്തുന്നതിന് സാക്ഷ്യം വഹിക്കാനാണ് പാര്‍ട്ടി ശ്രമമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി റേഷൻ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ തുടങ്ങിയ പരിപാടികൾ ബിജെപി നടത്തും. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 14 കോടി സൗജന്യ റേഷൻ കിറ്റുകളും വിതരണം ചെയ്യും. കിറ്റുകളിൽ ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്തിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!