ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കണെക്കാണെയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പാല്‍ നിലാവിന്‍ പൊയ്കയില്‍’ എന്നു തുടങ്ങുന്ന ഗാനം ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവച്ചു. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് രജിന്‍ രാജാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണ കുമാറാണ്.
കാണെക്കാണെ സെപ്റ്റംബര്‍ 17നാണ് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുന്നത്. മനു അശോകാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോബി സഞ്ജയാണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ സുരാജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ശ്രുതി രാമചന്ദ്രന്‍, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

