National News

ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽശക്തമായ മഴ തുടരുന്നു. മഴയെ തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. ബാരമുല്ലാ ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാറിലാണ് നാടോടികളായ ബകർവാൾ കുടുംബത്തിലെ നാലുപേർ മരിച്ചത്.

ആറംഗ കുടുംബത്തിലെ ഒരാളെ കാണാതായിട്ടുണ്ട്. മറ്റൊരാളെ ജീവനോടെ കണ്ടെത്തി. വൻ മേഘവിസ്‌ഫോടനമാണ് കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മേഘവിസ്‌ഫോടനത്തെ തുടർന്ന് റാഫിയാബാദ് പ്രദേശത്തെ വാട്ടർഗാം ഗ്രാമത്തിലെ സ്‌കൂളുകൾ ഉൾപ്പെടെ ചില സർക്കാർ കെട്ടിടങ്ങളും നെൽവയലുകളും വെള്ളത്തിനടിയിലായി

രാജ്ഗൗരി ജില്ലയിലെ ഹാജി ബഷീർ അഹമ്മദിന്റെ കുടുംബത്തിനാണ് ദുരന്തം നേരിടേണ്ടി വന്നത്. കാണാതായ ആൾക്കുവേണ്ടി ദുരന്തനിവാരണ സംഘം അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വടക്കൻ കശ്മീരിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായ സുജിത് കുമാർ പറഞ്ഞു.

.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!