Local News

റോട്ടറി ഇന്റർനാഷനൽ നേഷൻ ബിൽഡർ 2021 അവാർഡ് സമ്മാനിച്ചു

റോട്ടറി ഇന്റർനാഷനൽ ക്ലബ്ബ് കാലിക്കറ്റിന്റെ 2021 വർഷത്തെ നേഷൻ ബിൽഡർ അവാർഡ് എളേറ്റിൽ എം ജെ ഹയർസെക്കന്ററി സ്കൂൾ അധ്യാപകനായ ഷാനവാസ് പൂനൂരിന് ലഭിച്ചു. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ മെമ്പർ ഡോ .കെ ടി വർക്കി അവാർഡ് സമ്മാനിച്ചു. റോട്ടറി ക്ലബ്ബ് മികച്ച അധ്യാപകർക്ക് നൽകുന്ന അവാർ ഡാണ് നേഷൻ ബിൽഡർ അവാർഡ്. അധ്യാപനത്തോടൊപ്പം സാമുഹിക – സാംസ്കാരിക കലാ ജീവകാരുണ്യ രംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് നേഷൻ ബിൽഡർ അവാർഡ് നൽകുന്നത്
റോട്ടറി കാലിക്കറ്റ് സിറ്റി ക്ലബ്ബ് പ്രസിഡന്റ് അഡ്വ.കെ ജയ പ്രശാന്ത് ബാബു അധ്യക്ഷനായിരുന്നു. സെക്രട്ടറി ജിമേഷ് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!