News Technology

ഫേയ്സ്ബുക്കിന്റെ പുതിയ ക്യാമറ കണ്ണട ​ ‘റേയ് -ബാൻ സ്​റ്റോറീസ്​’ ;കിടിലൻ ഫീച്ചറുകൾ

പ്രമുഖ കണ്ണട നിര്‍മാണ കമ്പനിയായ റെയ്-ബാനുമായി (Ray-Ban) സഹകരിച്ച് ഫെയ്സ്ബുക്കിന്റെ പുതിയ സ്മാർട് കണ്ണട . ‘റെയ്-ബാന്‍ സ്റ്റോറീസ്’ എന്നു പേരിട്ടിരിക്കുന്ന ഗ്ലാസിന് ഇരുവശത്തുമായി രണ്ടു ക്യാമറകളും, ഇയര്‍ഫോണുകളായി പ്രവര്‍ത്തിക്കാവുന്ന തരത്തിലുള്ള സ്പീക്കറുകളും ഉണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.
സ്മാർട് ഗ്ലാസുമായി ബന്ധിപ്പിച്ചാൽ ഫോണിലേക്ക് വരുന്ന കോളുകൾ സ്വീകരിക്കാനും മറുപടി പറയാനും വരെ കഴിയും. ഫോണിലുള്ള പാട്ടുകള്‍ വയര്‍ലെസ് ഇയര്‍ഫോണിലേത് പോലെ കേള്‍ക്കുകയും ചെയ്യാം എന്നതാണ് സ്മാർട് ഗ്ലാസിന്റെ പ്രധാന ഗുണങ്ങള്‍.ഗൂഗിൾ ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോൾ സൗകാര്യത സംബന്ധിച്ച ഉത്കണ്ഠ ഒരു പരിധിവരെയെങ്കിലും റെയ്-ബാൻ സ്റ്റോറീസിൽ പരിഹരിച്ചിട്ടുണ്ട്. ഗൂഗിൾ ഗ്ലാസ് ഉപയോ​ഗിച്ച് ചിത്രങ്ങളോ വിഡിയോ പകർത്തിയാൽ അത് മനസ്സിലാക്കാൻ ഒരു മാർ​ഗ്​ഗവും ഉണ്ടായിരുന്നില്ല, എന്നാൽ റെയ്-ബാൻ സ്റ്റോറീസ് ചിത്രങ്ങളോ വിഡിയോയോ പകർത്തുമ്പോൾ അതിന്റെ മുന്നിലൊരു ചെറിയ ലൈറ്റ് തെളിഞ്ഞു നിൽക്കും എന്നതാണ് പ്രത്യേകത. പക്ഷെ പകൽ സമയത്ത് ഇത് എത്രമാത്രം വ്യക്തമാകും എന്നകാര്യത്തിൽ നിരവധിപ്പേർ സംശയം പ്രകടിപ്പിച്ചു.

റെയ്-ബാന്‍ സ്റ്റോറീസിന്റെ ഇരു വശത്തുമായി രണ്ട് 5 എംപി ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവയെ ഫ്രെയ്മിലുള്ള ഹാര്‍ഡ്‌വെയര്‍ ബട്ടണ്‍ ഉപയോഗിച്ചോ, വോയിസ് കമാന്‍ഡ് വഴിയോ (ഹായ് ഫെയ്‌സ്ബുക് ടെയ്ക് എ പിക്ചര്‍ അല്ലെങ്കില്‍ റെക്കോഡ് എ വിഡിയോ) നിയന്ത്രിക്കാം. എന്നാൽ ചിത്രങ്ങള്‍ക്ക് വേണ്ടത്ര മികവൊന്നും ഇല്ലെന്നാണ് സൂചന.

സ്മാര്‍ട് ഫോണുമായി ബന്ധിപ്പിച്ച് ഗ്ലാസിനെ ഒരു വയര്‍ലെസ് ഇയര്‍ഫോണ്‍ ആയും ഉപയോഗിക്കാം. പാട്ടും പോഡ്കാസ്റ്റും എല്ലാം കേള്‍ക്കുകയും ചെയ്യാം. എന്നാല്‍, 70 ശതമാനം വരെ വോളിയം ഇട്ടാല്‍ നിങ്ങള്‍ കേള്‍ക്കുന്ന പാട്ട് അടുത്തു നില്‍ക്കുന്നവരും കേള്‍ക്കുമെന്നും റിവ്യൂവര്‍മാര്‍ പറയുന്നു. തരക്കേടില്ലാത്ത ഗുണനിലവാരമുള്ള സ്പീക്കറുകളാണെങ്കിലും ആപ്പിളിന്റെ എയര്‍പോഡ്‌സിനെ പോലെയുള്ള വയര്‍ലെസ് ഇയര്‍ഫോണുകളുടെ ഗുണനിലവാരമൊന്നും പ്രതീക്ഷിക്കുകയും വേണ്ടെന്ന് പറയുന്നു. അതേസമയം, ക്യാമറയുടെയും ഓഡിയോയുടെയും കാര്യത്തിൽ ഏതാനും പുതുമകള്‍ ഫെയ്‌സ്ബുക്കിന്റെ ആദ്യ ഉദ്യമത്തില്‍ കാണാം. ഈ ഗ്ലാസ് വാട്ടര്‍ റെസിസ്റ്റന്റ് അല്ല. ഇതിനാല്‍ മഴയത്തും നീന്തല്‍ കുളങ്ങളുടെ അടുത്തും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
error: Protected Content !!