നിപ്പാ രോഗ പ്രതിരോധ പ്രവർത്തനം ചാത്തമംഗലം പഞ്ചായത്തിൽ സർവ്വേ പ്രവർത്തനങ്ങൾ തുടരുന്നു ഇന്നലെയും ഇന്നുമായി 3056 വീടുകളിൽ സർവേ നടത്തി കഴിഞ്ഞു 38 പനി ബാധിതരെ കണ്ടെത്തി അവരെ വീടുകളിൽ തന്നെ സമ്പർക്ക വിലക്കി ലാക്കി. പനി ബാധിതരെ നാളെ കൊവിഡ് ടെസ്റ്റ് ചെയ്യും. നിപ്പാ രോഗിയുമായി സമ്പർക്കമുള്ള 12 പേരെ ഇന്നലെ കണ്ടെത്തിയിരുന്നു.
അവരെ നിരീക്ഷിക്കുന്നുണ്ട്.മെഡിക്കൽ കോളേജ് കോളേജ് കമ്മ്യൂണിറ്റി മെഡിസിനിലെ ഡോക്ടർ ബിജു ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ചാത്തമംഗലം പി എച്ച് സി യിലും രോഗബാധ റിപ്പോർട്ട് ചെയ്ത പാഴൂരും എത്തി പഠനം നടത്തി . ഇന്ന് 23 വാർഡിലും സർവ്വേ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൽ ഗഫൂർ , വൈസ് പ്രസിഡണ്ട് എം സുഷമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ വാർഡ് മെമ്പർമാർ , മെഡിക്കൽ ഓഫീസർ ഡോക്ടർ സുനിൽ കുമാർ ഹെൽത്ത് ഇൻസ്പെക്ടർ സി ജു . കെ. നായർ , എന്നി വർ നേതു ത്വം നല്കി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ , പബ്ലിക് ഹെൽത്ത് നഴ്സുമാർ ,ആശാ പ്രവർത്തകർ , RRTഅംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ / കുടുംബശ്രീ പ്രവർ ത്തകർ
സർവേ പ്രവർത്തനങ്ങൾക്ക് നേത്യത്വം നല്കുന്നു
നിപ്പാ രോഗ പ്രതിരോധ പ്രവർത്തനം; ചാത്തമംഗലം പഞ്ചായത്തിൽ സർവ്വേ പ്രവർത്തനങ്ങൾ തുടരുന്നു

