ഷാജി കൈലാസിനൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രഖ്യാപനം.സൗണ്ട് ഓഫ് ബൂട്ട്, ബാങ്കോക്ക് സമ്മർ, പ്രാണ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിലും തിരക്കഥ എഴുതിയിരിക്കുന്നത്.നീണ്ട പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.വളരെ ആവേശത്തോടെയും, സന്തോഷത്തോടെയുമാണ് അടുത്തമാസം ആരംഭിക്കുന്ന, ഷാജി കൈലാസിനൊപ്പമുള്ള തന്റെ ചിത്രം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

