പൊയിൽതാഴം കുരുവെട്ടൂർ പഞ്ചായത്തിലെ പൊയിൽ താഴത്തിനടുത്ത് കാട്ടു പന്നികൾ ചേന ചേമ്പ് കപ്പ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു. പറമ്പത്തു ക്ഷേത്രത്തിനടുത്തുള്ള പ്രത്യേകം വേലി കെട്ടി തിരിച്ച 15സെന്റ് സ്ഥലത്തെ വിളകളാണ് നശിപ്പിക്കപ്പെട്ടത്. സംതൃപ്തി യിൽ ശിവരാമൻ നായരുടേതാണ് വിളകൾ. പന്നി ശല്യം രൂക്ഷമായതിനാൽ കർഷകർ ഒട്ടേറെ വിഷമതകൾ അനുഭവിച്ചു വരുന്നുണ്ട് .
കാട്ടു പന്നികൾ കൃഷി നശിപ്പിക്കുന്നു

