പഞ്ച്ശീർ താഴ്വരയിലെ പ്രതിരോധ സേനയെ കീഴടക്കിയതായി താലിബാൻ. അഹ്മദ് മസൂദിന്റെ സേനയെ പരാജയപ്പെടുത്തിയതായി താലിബാൻ വക്താവ് സബീഹുളള മുജാഹിദ് പറഞ്ഞു.
പഞ്ച്ശീർ ഗവർണറുടെ ഓഫീസിന് മുന്നിൽ നിൽക്കുന്ന താലിബാൻ നേതാക്കളുടെ ചിത്രം സമൂഹമാദ്ധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗവർണർ ഓഫീസിൽ താലിബാൻ പതാക ഉയർത്തി.താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പാഞ്ച്ശിര്‍ പ്രവിശ്യ പാകിസ്താന് സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാന് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ച്ശീർ താഴ്വരയുടെ തലസ്ഥാനമായ ബസറാക്ക് കീഴടക്കിയതായി താലിബാൻ മുൻപ് അറിയിച്ചിരുന്നു. തങ്ങളുടെ ഭാഗത്ത് നിരവധി പേർക്ക് ആൾനാശമുണ്ടായതായി പ്രതിരോധ സേനയും അറിയിച്ചിട്ടുണ്ട്.
പ്രവിശ്യയിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സും ജില്ലാ കേന്ദ്രവും കീഴടക്കിയതായി താലിബാൻ അറിയിച്ചു. എന്നാൽ ആയിരക്കണക്കിന് താലിബാൻ സേനാംഗങ്ങളെ തടവിലാക്കിയതായി പ്രതിരോധ സേന മേധാവി അഹ്മദ് മസൂദ് അവകാശപ്പെട്ടിരുന്നു.
പാക് സൈന്യം സഹായിച്ചു: പഞ്ച്ശീറും താലിബാന് നിയന്ത്രണത്തില്‍,

