Local News

മഴവെള്ളപാച്ചിലിൽ തോട് ഇടിഞ്ഞ് പറമ്പ് ഇല്ലാതാകുന്നു;ആശങ്കയിൽ ഒരുപറ്റം പ്രദേശവാസികൾ

മടവൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് പൈമ്പാലിശേരി ഭാഗത്ത് തോടിന്റെ ഇരു വശവും ഇടിഞ്ഞ് പറമ്പ് ഇല്ലാതാകുന്നു .മഴവെള്ള പാച്ചിലിൽ തോട്ടിലൂടെ അതിശക്തമായി ഒഴുകുന്ന വെള്ളം ഈ പ്രദേശത്തെ വീടുകളോട് ചേർന്ന പറമ്പിന്റെ ഭിത്തികൾ ഇടിഞ്ഞ് ഇല്ലാതാകുന്നതിന് കാരണമാകുന്നു.കൂട്ടുമ്പുറത്ത് താഴം മൂന്നാം മുക്ക് എന്നീ പ്രദേശങ്ങളാണ് ഏറ്റവും കൂടുതൽ ഈ ദുരിതം അനുഭവിക്കുന്നത്.മഴ കനക്കുന്നതോടെ പറമ്പുകളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്ന പതിവ് ഉണ്ടെങ്കിലും.പറമ്പിനോട് ചേർന്ന് ഇരുവശവും കരിങ്കൽ ഭിത്തികൾ ഇല്ലാത്തതിനാൽ ആണ് ഈ സാഹചര്യം ഇവിടെ ഉണ്ടാകുന്നത്. ഇത് മൂലം പല നാശനഷ്ടങ്ങളും ഇവർക്ക് നേരിടേണ്ടി വരുന്നു.തോട്ടിൽ പടി ഗാർഡൻ വില്ല ഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും മറ്റ് ഭാഗങ്ങളിലും ഇതേ രീതിയിൽ ഭിത്തികൾ കെട്ടി സംരക്ഷിച്ച് പറമ്പ് ഇല്ലാതാവുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവിശ്യം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!