Entertainment International News

മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണത്തിനിടെ കള്ളന്റെ ‘മിഷന്‍ ഇംപോസിബിള്‍’; അടിച്ചുമാറ്റിയത് ടോം ക്രൂസിന്റെ ആഡംബര കാര്‍

ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി. മിഷന്‍ ഇംപോസിബിള്‍ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലെത്തിയതായിരുന്നു താരം. ഇതിനിടയിലാണ് മോഷണം നടന്നത്.

Tom Cruise - Turner Classic Movies

താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്. ഷൂട്ടിംഗിനിടയിലുള്ള യാത്രയില്‍ ഈ കാറിലായിരുന്നു ടോം ക്രൂസിന്റെ യാത്ര. അദ്ദേഹത്തിന്റെ ലഗേജുകളും ചില സാധനങ്ങളും കാറിനകത്തുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ മോഷണം പോയ ഉടനെ തന്നെ പൊലീസ് പരിശോധനയും ആരംഭിച്ചു. അധികം വൈകാതെ കാര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കാറിനകത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ സാധനങ്ങള്‍ മുഴുവന്‍ നഷ്ടമായി.

Tom Cruise's stolen BMW dumped behind chicken shop in Birmingham -  Birmingham Live

ബര്‍മിങ് ഹാമിലെ ഗ്രാന്‍ഡ് ഹോട്ടലിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത സമയത്താണ് മോഷണം നടന്നത്. ടോം ക്രൂസിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ബി.എം.ഡബ്ല്യു എക്‌സ് 7 ഉപയോഗിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹോളിവുഡിലെ അതീവ സുരക്ഷയുള്ള താരങ്ങളില്‍ ഒരാളാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റെ കാര്‍ തന്നെ മോഷണം പോയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്.

ഗ്രാന്‍ഡ് ഹോട്ടലിന്റെ സുരക്ഷാ പിഴവില്‍ നടന്‍ ടോം ക്രൂസ് വലിയ കോപാകുലനായതായും റിപ്പോര്‍ട്ടുകളുണ്ട്. മോഷണം നടക്കുന്ന സമയത്ത് ബര്‍മിങ് ഹാം ഷോപ്പിങ് സെന്ററില്‍ മിഷന്‍ ഇംപോസിബിള്‍ 7-ന്റെ ചിത്രീകരണത്തിലായിരുന്നു താരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!