കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കുന്ദമംഗലം മേഖല കമ്മിറ്റിയുടെആഭിമുഖ്യത്തിൽ , കുന്ദമംഗലം പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് അതിജീവന സമരം നടന്നു.കലാകാരൻമാർക്ക് ഓണ സഹായം നൽകുക ,വേദികൾ തുറന്നുകൊടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടന്നത്. ചടങ്ങിൽ മണി രാജ് പൂനൂർ സ്വാഗതം പറഞ്ഞു. ഗംഗാധരൻ ആയടത്തിൽ അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ വിജയൻ വി നായർ സമരപരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന സമരത്തിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു .
നന്മ കുന്ദമംഗലം മേഖല കമ്മിറ്റിയുടെ കലാകാരന്മാരുടെ അതിജീവന സമരം നടന്നു

