പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കേന്ദ്രത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രകടിപ്പിച്ച ഐക്യം നിലനിര്‍ത്തുക എന്നത് ലക്ഷ്യമിട്ടാണ് യോഗം.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേ, എന്‍സിപി നേതാവ് ശരത് പവാര്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തുടങ്ങിയ നേതാക്കളെ ആഗസ്‌ററ് 20ന് ഓണ്‍ലൈനായി നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡൽഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ അത്താഴ വിരുന്നിന് മുന്നോടിയായാണ് യോഗം.
15 ലധികം പ്രതിപക്ഷ പാര്‍ട്ടികളാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയത്. പെഗാസസ് , ഇന്ധന വില വര്‍ദ്ധന, കര്‍ഷ ബില്‍ എന്നിവയ്‌ക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിച്ച പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലേയും പെഗാസസ് വിഷയം ചര്‍ച്ച ചെയ്യുന്നില്ലെന്നും രാജ്യം അപമാനിക്കപ്പെടുന്നുവെന്നും കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
2024 നടക്കുന്ന തെരഞ്ഞെടുപ്പില്‍ മോദിക്കെതിരേ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമം കൂടിയാണ് ഈ മാസം ഇരുപതിന് നടക്കുന്ന നിർണായക യോഗം.

