Local News

ജില്ലാ വാർത്തകൾ

കിഴങ്ങു വര്‍ഗ്ഗവിളകളുടെ കൃഷി
: ഓണ്‍ലൈന്‍ പരിശീലനം നാളെ

‘കിഴങ്ങു വര്‍ഗ്ഗവിളകളുടെ കൃഷി ‘ എന്ന വിഷയത്തിൽ കോഴിക്കോട് കൃഷി വിജ്ഞാന്‍ കേന്ദ്ര ആഗസ്റ്റ് 12ഇന് ഓണ്‍ലൈന്‍ പരിശീലനം നൽകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447565549 ൽ ബന്ധപ്പെടുക.

ഗതാഗതം നിയന്ത്രണം

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഇന്ന് (ആഗസ്റ്റ് 11) മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡിലൂടെയുളള ഗതാഗതം കാരമൂല ജംഗ്ഷന്‍ തേക്കം കുറ്റി – മരഞ്ചാട്ടി റോഡ് വഴിയും ഗോതമ്പ് റോഡ് – പുതിയനിടം റോഡ് വഴിയും തിരിച്ചുവിട്ടിരിക്കുന്നു.

മണ്ണെണ്ണ പെര്‍മിറ്റ് : മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംയുക്തയാന പരിശോധന നടത്തുന്നതിനു മുന്നോടിയായി ഗുണഭോക്താക്കൾ ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ (എഫ് ഐ.എം.എസ്) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതിനായി അതത് മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടണം.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിയമനം. സീനിയര്‍ പ്രോഗ്രാമര്‍, ജൂനിയര്‍ പ്രോഗ്രാമര്‍ (യോഗ്യത : ബി.സി.എ /എം.സി.എ/ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രിക്കല്‍ ), ടെസ്റ്റര്‍ പ്രോഗ്രോമര്‍ (യോഗ്യത : ബിരുദം, കമ്പ്യൂട്ടര്‍ ലാംഗ്വേജിലുള്ള പരിജ്ഞാനം), ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത : എം.ബിഎ/ബിരുദാനന്തര ബിരുദം), ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത : ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, പ്രീമിയര്‍ ഇവയിലുള്ള പരിജ്ഞാനം), ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ (യോഗ്യത : പ്ലസ് ടു, എസ്ഇഒ , എസ്ഇഎം പരിജ്ഞാനം), ഇന്റേണ്‍ഷിപ്പ് ട്രെയിനീസ് ഇന്‍ ഗ്രാഫിക് ഡിസൈൻ, ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ആഗസ്റ്റ് 13 നാണ് കൂടിക്കാഴ്ച. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയിലില്‍ ആഗസ്ത് 12 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഇന്റര്‍വ്യൂ സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് കാണുക. ഫോണ്‍ – 0495 2370176

ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ വകുപ്പുകളിലെ ഒഴിവുളള ലെക്ചറര്‍ തസ്തികകളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഫസ്റ്റ് ക്ലാസ്സ് ബിരുദം ഉണ്ടായിരിക്കണം. ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിംഗ് ലെക്ചറര്‍ തസ്തികയിലേക്ക് പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദം ഉണ്ടായിരിക്കണം. ടൂള്‍ ആന്‍ഡ് ഡൈ, മെക്കാനിക്കല്‍ തസ്തികളിലേക്കുളള അപേക്ഷകര്‍ ആഗസ്റ്റ് 12 നും കെമിക്കല്‍ എഞ്ചിയനിയറിംഗ് തസ്തികയിലേക്കുളള അപേക്ഷകര്‍ ആഗസ്റ്റ് 13 നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് (എച്ച്‌ഐ) തസ്തികയിലേക്കുളള അപേക്ഷകര്‍ ആഗസ്റ്റ് 16 നും സിവില്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്കുളള അപേക്ഷകര്‍ ആഗസ്റ്റ് 18 നും രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടെ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0495 2383924, www.kgptc.in

അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍കത്ത് കെയര്‍ കോഴ്‌സുകളിലേക്ക് 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളിലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://srccc.in/download/prospectus എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം. ഫോണ്‍: 0471 2325102, 9446323871.

ജില്ലയിൽ ഇതുവരെ 19,46,873പേർ വാക്സിനെടുത്തു

കോഴിക്കോട് ജില്ലയിൽ ഇതുവരെ 19,46,873 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 13,78,266 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 5,68,607പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു.

ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്ടസും ആഗസ്റ്റ് ഒന്‍പത് മുതല്‍ www.sitttrkerala.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ ആഗസ്റ്റ് 31ന് വൈകീട്ട് നാല് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

‘സഹായികേന്ദ്ര’ : ഹെല്‍പ്പ് ഡസ്‌ക്ക് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ‘സഹായികേന്ദ്ര’ യിലേയ്ക്ക് ഹെല്‍പ്പ് ഡസ്‌ക്ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. ആഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പ്ലസ്ടു പാസ്സായവരും ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗില്‍ പരിജ്ഞാനവുമുള്ളവരുമായ പട്ടികവര്‍ഗ്ഗ വിഭാഗം യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. അന്നുതന്നെ സ്‌കില്‍ ടെസ്റ്റും നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12000 രൂപ ഓണറേറിയം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുമായോ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. യോഗ്യരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഇല്ലാത്തപക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ട്രൈബല്‍ ഡിവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. യാത്രബത്ത നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് 0495 2376364,കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് 9496070370, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് 9746845652.

കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങ സംഭരിക്കുന്നു

തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പച്ചത്തേങ്ങയുടെ വില കുറയുന്ന സാഹചര്യത്തില്‍ പൊതിച്ച തേങ്ങ കിലോയ്ക്ക് 32 രൂപ നിരക്കില്‍ കേരഫെഡിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നു. കേരകര്‍ഷകര്‍ കൃഷി ആഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം തിരുവനന്തപുരം ആനയറയിലെ കേരാഫെഡിന്റെ റീജിയണല്‍ ആഫീസ്, തൃശ്ശൂര്‍ ജില്ലയിലെ പൂച്ചിനപാടത്തുള്ള കേരാഫെഡ് സ്റ്റോക്ക് പോയിന്റ്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ വെളിയംകോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോക്കനട്ട് പ്രൊസസ്സിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി, ഏറമംഗലം എന്നിവിടങ്ങളിലെ സംഭരണകേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. കര്‍ഷകര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരാഫെഡ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

ആയുര്‍വേദ തെറാപ്പിസ്റ്റ് അഭിമുഖം ഇന്ന്

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം നടത്തുന്നതിന് ഇന്ന് (ആഗസ്റ്റ് 11) കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വ്വേദ തെറാപ്പിസ്്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസ്സായ പുരുഷന്‍മാര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0495 2371486.

ഐ.എച്ച്.ആര്‍.ഡി പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കാര്‍ത്തികപ്പളളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വ്വകലാശാലയുടെ ബിരുദ കോഴ്സുകളായ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 % സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റിയും ബാക്കി 50 % സീറ്റുകളില്‍ കോളേജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്. യൂണിവേഴ്സിറ്റി സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് https://admissions.keralauniversity.ac.in വെബ്സൈറ്റിലെ ഗവ. സെല്‍ഫ് ഫിനാന്‍സിംഗില്‍ കയറുക. കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് ttps://ihrd.kerala.gov.in.cascap, https://caskarthikapally.ihrd.ac.in, https://cascap.ihrd.ac.in വെബ്സൈറ്റുകള്‍ ഉപയോഗിക്കാം.
കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005018, 9495069307, 0479 2485370.

ഐ.എച്ച്.ആര്‍.ഡി പ്രവേശനം – അപേക്ഷ തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ നടത്തുന്ന വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. കോഴ്സ്, യോഗ്യത എന്ന ക്രമത്തില്‍ : പി.ജി.ഡി.സി.എ – ഡിഗ്രി, ഡി സി എ – പ്ലസ് ടു, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (എ.ഡി.ബി.എം.ഇ) – ഇലക്ട്രോണിക്സ് ബിരുദം അല്ലെങ്കില്‍ അനുബന്ധ വിഷയത്തില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ. അപേക്ഷ ഫോമും പ്രോസ്പെക്റ്റസും www.ihrd.ac.in നിന്നും ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ(പട്ടിക ജാതി പട്ടികവര്‍ഗ്ഗവിഭാഗത്തിനു 100 രൂപ) ക്യാഷ്/ഡി.ഡി സഹിതം വടകര മോഡല്‍ പോളിടെക്നിക് ഓഫീസില്‍ ആഗസ്റ്റ് 18നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0496 2524920.

ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്. താല്പര്യമുളളവര്‍ ഐടിഐ ഐഎംസി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9526415698.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!