information News

അറിയിപ്പുകൾ

ഐ.എച്ച്.ആര്‍.ഡി പ്രവേശനം… കാലാവധി ദീര്‍ഘിപ്പിച്ചു

ഐ.എച്ച്.ആര്‍.ഡിക്കു കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്‌സിലേയ്ക്ക് എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആഗസ്റ്റ് 13 വൈകീട്ട് അഞ്ച് മണി വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും കോളേജില്‍ ആഗസ്റ്റ് 24ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri വെബ്‌സൈറ്റ് വഴിയോ കോളേജിന്റെ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in. ഫോൺ: 8547005034, 0469 2678983.

ആടുവളര്‍ത്തലിൽ ഓണ്‍ലൈന്‍ പരിശീലനം നാളെ

‘ആടുവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (ആഗസ്റ്റ് 11 ) ഓണ്‍ലൈന്‍ പരിശീലനം ഉണ്ടായിരിക്കുമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ സൂം ആപ്ലിക്കേഷൻ മേഖനയാണ് പരിശീലനം. 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസ്സേജ് അയച്ച് മീറ്റിംഗില്‍ പങ്കെടുക്കാം.

ഹാന്‍ഡ് ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍സ് ടെക്‌നോളജി ഡിപ്ലോമ
കോഴ്‌സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) കേന്ദ്ര‍ങ്ങളിൽ നടത്തിവരുന്ന എഐസിടിഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി കോഴ്‌സിലേക്ക് ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2021 ജൂലൈ 1ന് 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ ആയിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്സ്. 20% സീറ്റുകള്‍ നെയ്ത്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട് – 6, കര്‍ണ്ണാടക – 2, പോണ്ടിച്ചേരി – 2, എന്ന അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. അതുപോലെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം – 17, വെങ്കിടഗിരി – 3, ഗഡക് – 3 അനുപാതത്തില്‍ മറ്റ് ഐ.ഐ.എച്ച്.ടികളിലും പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ നേരിട്ടോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴിയോ സമര്‍പ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷ ക്കൊപ്പം സമർപ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി,
കിഴുന്ന പി. ഒ, തോട്ടട, കണ്ണൂര്‍-670007. ഫോണ്‍ : 04972835390, 0497-2965390, www.iihtkannur.ac.in.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!