കുന്ദമംഗലം: കുന്ദമംഗലം ജുഡ്യീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വീടിന് മുന്പില് അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്തതിന് പോലീസ് കേസെടുത്തു. അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താന്‍ പോലീസ് ഏറെ പ്രയാസപ്പെട്ടു. വീടിന് മുന്പില് പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന് മുമ്പില്‍ തന്നെയാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മജിസ്ട്രേറ്റിന്റെ വീടീണെന്ന് അറിയില്ല എന്ന് ഉടമ പറഞ്ഞപ്പോള്‍ പോലീസുകാര്‍ മറ്റ് വീടുകള്‍ക്ക് മുന്‍പിലാണെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല എന്ന് നിര്‍ദേശിക്കുകയായിരുന്നു.