Local News

ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് മൊബൈല്‍ പിടിച്ചുവാങ്ങി എസ്‌ഐ;തട്ടിപ്പറിച്ചെടുക്കാന്‍ നിങ്ങള്‍ക്കെന്തവകാശം; ചോദ്യം ചെയ്ത് നാട്ടുകാര്‍

മലപ്പുറത്ത് ഇന്‍ഷുറന്‍സില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ പൊലീസിനെ ചോദ്യം ചെയ്ത് നാട്ടുകാര്‍. ആര്‍.സി ബുക്ക് കൊണ്ടു പോകുകയോ ഫൈന്‍ വാങ്ങുകയോ ചെയ്യാം അല്ലാതെ നിങ്ങളെങ്ങനെ ഒരാളുടെ വ്യക്തിപരമായ സാധനങ്ങള്‍ പിടിച്ചു പറിക്കും.ഇതുസംബന്ധിച്ച് മലപ്പുറത്ത് നിന്നുള്ള വീഡിയോ ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്

പൊലീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരുടെ മെക്കിട്ട് കയറാനുള്ള സംവിധാനമല്ലെന്നും നാട്ടുകാര്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.ഹെല്‍മെറ്റില്ലെന്ന് പറഞ്ഞ എസ്.ഐയുടെ വാദത്തെയും നാട്ടുകാര്‍ തള്ളുന്നുണ്ട്. മൊബൈല്‍ ഫോണ്‍ തിരിച്ചു കൊടുക്കുന്ന വീഡിയോയടക്കം നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.

”മൊബെല്‍ വാങ്ങിയത് ശരിയാണോ, അദ്ദേഹത്തിന്റെ ഭാര്യ 9 മാസം ഗര്‍ഭിണിയാണ്. ഒരു അത്യാവശ്യകാര്യത്തിന് ഫോണ്‍ വരാനുണ്ടെന്ന് അയാള്‍ പറഞ്ഞതാണല്ലോ, ഫോണ്‍ എങ്ങനെയാണ് നിങ്ങള്‍ തട്ടിപ്പറിച്ചെടുക്കുന്നത്.സാധാരണക്കാര്‍ ഇതിനെതിരെ പ്രതികരിച്ചാല്‍ കൃത്യനിര്‍വ്വഹണം തടസ്സപെടുത്തിയെന്ന് പറയും,” നാട്ടുകാര്‍ പറഞ്ഞു.

മൊബൈല്‍ പിടിച്ചുവാങ്ങുന്നത് ഏത് അധികാരത്തിന്റെ പേരിലാണെന്നും യാത്രക്കാരന്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. നാട്ടുകാര്‍ ഇടപെട്ടതോടെ ഫോണ്‍ തിരിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം.

ഒടുവില്‍ ഫോണ്‍ തിരിച്ചുകൊടുത്ത് സംസാരത്തിന് നില്‍ക്കാതെ സ്ഥലം വിടുന്ന പൊലീസുകാരുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്

https://www.facebook.com/100041105566625/videos/711238799683427/

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!