Entertainment News

ബിവറേജ് ബ്രാൻഡ് ചായ്‌വാലയിൽ നിക്ഷപം നടത്തി നയൻതാര;ചെന്നൈയുടെ സ്വന്തം ബ്രാന്‍ഡിലേക്ക് 5 കോടിയുടെ നിക്ഷേപം

ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ചായ വാല’ എന്ന ബിവറേജ് ബ്രാന്റിൽ നിക്ഷേപം നടത്തി നയൻതാര. നയൻതാരയും പങ്കാളി വിഘ്‌നേഷ് ശിവനും ചേർന്ന് ചായ് വാലയിൽ അഞ്ചു കോടിയുടെ നിക്ഷേപമാണ് നടത്തിയത് എന്നാണ് വിവരം.കമ്പനി വിപൂലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ നിക്ഷേപകരെ തേടിയപ്പോഴാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം ‘ചായ്‌വാല’യുടെ ഭാഗമായത്.

സംരംഭത്തിന്റെ അടുത്തഘട്ട വികാസത്തിനുള്ള നിക്ഷേപമെന്നാണ് ഈ സംരംഭത്തിന്റെ സ്ഥാപകൻ വിദുർ മഹേശ്വരി വ്യക്തമാക്കുന്നത്.നിലവിലുള്ള ഫണ്ടിന്റെ 80 ശതമാനം ഫിസിക്കൽ സ്റ്റോർ വിപുലീകരണത്തിനായി ഉപയോഗിക്കുമെന്നും അടുത്ത വർഷത്തോടെ 35 പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടില്‍ അണ്ണാനഗര്‍, ആല്‍വാര്‍ പേട്ട്, അഡയാര്‍, കില്‍പോക് എന്നിവിടങ്ങളില്‍ അടക്കം 20 ഔട്ട് ലെറ്റുകളാണ് നിലവിലുള്ളത്. മെട്രോ സ്റ്റേഷനുകൾ, മാളുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഷോപ്പ് തുറക്കുക.

നെട്രിക്കണ്‍ എന്ന ത്രില്ലറാണ് നയന്‍താരയുടെ അടുത്ത റിലീസ്. നയനന്‍താരയും വിഗ്നേഷും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!