National News

ഇന്ന് മുതൽ കേരള അതിർത്തികളിൽ കർശന പരിശോധന;വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം;നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. പരിശോധന ശക്തമാക്കുന്നതിനായി അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. യാത്രാ മനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വാക്സിനെടുത്തവര്‍ക്കും ഇത് ബാധകമാണ്.

ദിവസവും കര്‍ണാടകത്തില്‍ പോയി വരുന്ന വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, ബസ്, ലോറി ജീവനക്കാര്‍ എന്നിവര്‍ 15 ദിവസത്തിലൊരിക്കള്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അതിര്‍ത്തികള്‍ക്ക് പുറമെ റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലും പരിശോധനക്കായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നിലവില്‍ കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെയും പ്രതിദിന കേസുകള്‍ 20,000 കടന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!