Entertainment News

അല്ലിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇഷ്‍ടമല്ലെന്ന് അറിയാം, എന്നാൽ ഇത് ലോകം കാണട്ടെ’; സുപ്രിയയ്ക്ക് പൃഥ്വിരാജിന്റെ പിറന്നാൾ ആശംസകൾ

പിറന്നാൾ ദിനത്തിൽ ഭാര്യ സുപ്രിയക്ക് സമൂഹ മാധ്യമങ്ങളിലൂടെ രസകരമായ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.എന്റെ പ്രണയമേ ജന്മദിനാശംസകൾ. എല്ലാ ഉയർച്ച താഴ്ചകളിലും എന്നെ ഉയർത്തിപിടിച്ചവൾക്ക്, എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടിയ്ക്ക്, കർശനക്കാരിയായ അമ്മയ്ക്ക് (ഭാര്യയ്ക്ക്)… എന്റെ എക്കാലത്തെയും ശക്തിയ്ക്ക്, ജീവിതത്തിലെ ഏറ്റവും വലിയ സ്ഥിരതയ്ക്ക്, ഞാൻ നിന്നെ സ്നേഹിക്കുന്നു.

എനിക്കറിയാം അല്ലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്ന്. പക്ഷേ ഇന്നേക്ക് ക്ഷമിക്കൂ, നിന്റെയും മകളുടെയും ചിത്രങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം ഇന്ന് ലോകം കാണണമെന്ന് ഞാൻ കരുതുന്നു,” പൃഥ്വിരാജ് കുറിക്കുന്നു.

അതേസമയം ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!