National News

സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

സി ബി. എസ്​. ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനം പേർ വിജയിച്ചു. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം.മാർക്ക് രേഖപ്പെടുത്താതെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക്​ രണ്ട്​ മണിയോടെയാണ്​ ഔദ്യോഗികമായി ​റിസള്‍ട്ട്​ പ്രസിദ്ധീകരിച്ചത്​. 99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.

രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്ബര്‍ അറിയുന്നതിന്​ സംവിധാനം സി. ബി. എസ്​. ഇ ഒരുക്കിയിട്ടുണ്ട്​. സി. ബി. എസ്​. ഇ. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ കഴിയൂ. https://cbseresults.nic.in/ അ​ല്ലെങ്കില്‍ https://www.cbse.gov.in/ ഈ വെബ്​സൈറ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു​ വിദ്യാർഥികളുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ അറിയാനാകും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!