Local News

മേപ്പയ്യൂരിൽവിരമിച്ച അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ

കോഴിക്കോട് മേപ്പയ്യൂരിൽ വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ.കെ.ബാലകൃഷ്ണനെയും ഭാര്യ കുഞ്ഞിമാതയെയുമാണ് മരിച്ചത്.വീടിൻ്റെ സമീപത്തെ വിറക് പുരയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചിങ്ങപുരം സി.കെ.ജി. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത.

ദമ്പതികളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നും ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!