National News

‘കുറച്ചു കാലമായി ഞങ്ങൾ ചെയുന്ന പണി ഇതാണ്’ ; കേന്ദ്രസര്‍ക്കാരിന് മറുപടിയുമായി ദൈനിക് ഭാസ്‌കർ

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് മറുപടിയുമായി പത്രം.

സര്‍ക്കാര്‍ ചെയ്തത് സര്‍ക്കാരിന്റെ പണി ആണ്, എന്നാല്‍ കുറച്ചുകാലമായി ഞങ്ങള്‍ ചെയ്ത പണി ഇതാണ് എന്ന് പറഞ്ഞുകൊണ്ട് കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ വാര്‍ത്തകളുടെ കട്ടിംഗുകള്‍ ദൈനിക് ഭാസ്‌കര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

രാജ്യത്ത് കൊവിഡ് മൂലം മരണ സഖ്യ ഉയരുന്നതും, കൊവിഡ് മൂലം മരിച്ചവരുടെ മൃതശരീരം നദിയില്‍ തള്ളിയതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പത്രം പങ്കുവെച്ചത്. ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!