National News

ജമ്മു കാശ്മീരിൽ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ വെടിവെച്ചുവീഴ്ത്തി

ജമ്മു കശ്മീരില്‍ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ പൊലീസ് വെടിവെച്ചുവീഴ്ത്തി. ഐഇഡിയുമായി അതിര്‍ത്തികടന്ന് ഡ്രോണെത്തുന്നുവെന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് കശ്മീര്‍ പൊലീസ് ഡ്രോണ്‍ പിടിച്ചെടുക്കുന്നത്. ഡ്രോണില്‍ നിന്നും അഞ്ച് കിലോ ഐഇഡി പൊലീസ് പിടിച്ചെടുത്തു.അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം അഖ്‌നൂര്‍ മേഖലയിലാണ് സംഭവം നടക്കുന്നത്.

ഇത് രണ്ടാം തവണയാണ് അതിര്‍ത്തികടന്ന് ഡ്രോണുകള്‍ എത്തുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച കശ്മീരിലെ സത്വാരി പ്രദേശത്തുനിന്നും ഡ്രോണ്‍ പിടിച്ചെടുത്തിരുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സന്ദേശത്തെത്തുടര്‍ന്ന് ദില്ലിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

കനചാക് പ്രദേശത്തുവെച്ചാണ് പൊലീസ് ഡ്രോണിനെ നിരീക്ഷിച്ചുതുടങ്ങുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!